ഇത്തവണ പുഷ്പരാജിനൊപ്പം സാമന്തയില്ല, പകരം ചുവട് വെയ്ക്കുക മലൈക അറോറ

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (16:17 IST)
തെന്നിന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അല്ലു അർജുനോടൊപ്പം ചുവട് വെയ്ക്കാൻ മലൈക അറോറ. പുഷ്പയിലെ ഒന്നാം ഭാഗത്തിൽ അല്ലു അർജുനോടൊപ്പം സാമന്ത ചെയ്ത ഐറ്റം ഡാൻസ് വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു.
 
പുഷ്പ 2 വിലും ഇത്തരമൊരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മലൈക അറോറയായിരിക്കും ചിത്രത്തിലെ ഐറ്റം ഡാൻസിലെത്തുക. ഷാരൂഖ് ഖാന്റെ 'ചയ്യ ചയ്യ', സല്‍മാന്‍ ഖാന്റെ 'മുന്നി ബദ്‌നാമുഹൂയി', തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളില്‍ തകർത്താടിയ താരം കൂടിയാണ് മലൈക അറോറ.
 
പുഷ്പ 2 ദ റൂൾ എന്നാണ് ചിത്രത്തിൻ്റെ പേര്. അല്ലു അർജുനും ഫഹദ് ഫാസിലിനുമൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍