MMMN Announcement : 'ടൈം ആയി'; മമ്മൂട്ടി-മോഹന്‍ലാല്‍ പടത്തിന്റെ ടൈറ്റില്‍ ഉടന്‍

രേണുക വേണു

ചൊവ്വ, 15 ഏപ്രില്‍ 2025 (15:47 IST)
MMMN Announcement: മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഉടന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനം ഉടന്‍ വരുന്നതായി നിര്‍മാതാക്കളായ അച്ചായന്‍സ് ഫിലിം ഹൗസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വെളിപ്പെടുത്തി. 'ടൈം ആയി' എന്ന അടിക്കുറിപ്പോടെയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വലിയൊരു വെളിപ്പെടുത്തല്‍ സൂചന അച്ചായന്‍സ് ഫിലിം ഹൗസ് നല്‍കിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ ഹാഷ് ടാഗുകളും പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നു. 

ടൈം ആയി...#Mammootty #Mohanlal pic.twitter.com/nYIcwpOc1c

— Achayan'Z Film House (@AchayanZ_Film) April 14, 2025
മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണ്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ള പ്രധാന ഭാഗങ്ങള്‍. വിശ്രമത്തില്‍ തുടരുന്ന മമ്മൂട്ടി കേരളത്തില്‍ തിരിച്ചെത്തിയാല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മഹേഷ് നാരായണന്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ മൂന്ന് ലുക്കുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍