മഹേഷ് ബാബു - രാജമൗലി ചിത്രം ഒരുങ്ങുന്നത് 2 ഭാഗങ്ങളായി, 1000 കോടിയുടെ വമ്പൻ ബജറ്റ്

അഭിറാം മനോഹർ
വ്യാഴം, 2 ജനുവരി 2025 (17:25 IST)
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എസ് എസ് രാജമൗലിയും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും ഒന്നിക്കുന്ന സിനിമ. ഒരു വൈല്‍ഡ് അഡ്വന്ററായി ഒരുങ്ങുന്ന സിനിമ ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും വലിയ സിനിമകളില്‍ ഒന്നാകുമെന്ന സൂചനകളാണ് നിലവില്‍ വരുന്നത്. ഇന്ന് ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയില്‍ വെച്ചാണ് സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്. എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകളില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.
 
ആക്ഷന്‍ അഡ്വഞ്ചര്‍ സിനിമയായി ഒരുങ്ങുന്ന ചിത്രം കെനിയ ഉള്‍പ്പടെ ആറ് രാജ്യങ്ങളിലായാണ് ചിത്രീകരിക്കുന്നത്. 2024ന്റെ പകുതിയില്‍ തുടങ്ങേണ്ട സിനിമയായിരുന്നുവെങ്കിലും പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് സമയമെടുത്തതിനാല്‍ നീളുകയായിരുന്നു. നേരത്തെ പ്രിയങ്ക ചോപ്രയാകും സിനിമയില്‍ നായികയാവുക എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. മഹേഷ് ബാബുവിനൊപ്പം ആരെല്ലാം സിനിമയില്‍ ഉണ്ടാകുമെന്ന കാര്യങ്ങളും വ്യക്തമല്ല. 2 ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യഭാഗം 2027ല്‍ പുറത്തിറങ്ങും. രണ്ടാം ഭാഗം 2029ലാകും റിലീസ് ചെയ്യുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article