ജയറാമിന്റെ മകള്‍ അഭിനയരംഗത്തേക്ക്, മാളവികയുടെ നായകനായി അശോക് സെല്‍വന്‍, റൊമാന്റിക് മ്യൂസിക് ആല്‍ബം

കെ ആര്‍ അനൂപ്

ചൊവ്വ, 10 മെയ് 2022 (14:59 IST)
ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക( Malavika Jayaram) ഒടുവില്‍ അഭിനയരംഗത്തേക്ക്. മാതാപിതാക്കളുടെ പാത പിന്തുടരാന്‍ തീരുമാനിച്ച താരപുത്രി ഒരു മ്യൂസിക് ആല്‍ബത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
റൊമാന്റിക് ആല്‍ബത്തില്‍ അശോക് സെല്‍വനും മാളവിക ജയറാമും പ്രധാന വേഷങ്ങളില്‍ എത്തുന്നു.'മായം സെയ്തായ് പൂവേ' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.
 
സംഗീതസംവിധായകന്‍ പ്രണവ് ഗിരിധരനും മ്യൂസിക് വീഡിയോയുടെ സംവിധായകന്‍ അമിത് കൃഷ്ണനും മാളവിക നന്ദിപറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍