'മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു. എനിക്കിപ്പോള്‍ നിന്നെ അറിയാം,' എന്ന ക്യാപ്ഷനോടെയാണ് നമിത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആദ്യമായാണ് നമിത ആരാധകരോട് പങ്കുവയ്ക്കുന്നത്.