ലിജോയൊന്നും ഒരു കുഴപ്പവുമില്ല, ആരോടും ദേഷ്യപ്പെട്ടൊന്നും ഞാന്‍ കണ്ടിട്ടില്ല: മമ്മൂട്ടി

ചൊവ്വ, 10 മെയ് 2022 (12:53 IST)
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള അനുഭവത്തെ കുറിച്ച് മമ്മൂട്ടി. പുറത്ത് പലരും പറയുന്നതു പോലെ അത്ര റഫ് ആന്റ് ടഫ് ഒന്നുമല്ല ലിജോ എന്ന് മമ്മൂട്ടി പറയുന്നു. ' അവരൊക്കെ പാവങ്ങളാ, ഞാനുള്‍പ്പെടെ. ലിജോയൊന്നും ഒരു കുഴപ്പവുമില്ല. ഒന്നാമത് പതിഞ്ഞ സ്വരമാണ് ലിജോയ്ക്ക്. ആരോടും ദേഷ്യപ്പെടുന്നതൊന്നും ഞാന്‍ കണ്ടിട്ടില്ല,' മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ റിലീസ് ചെയ്യും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍