'അവന്‍ ആഗ്രഹിച്ചത് രാജ്യത്തിന് നല്ലൊരു സോള്‍ജിയര്‍ ആകാനാണ് '; കണ്ണുനനയിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ, 'മേജര്‍' ട്രെയിലര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 10 മെയ് 2022 (10:02 IST)
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ ബിഗ് സ്‌ക്രീനില്‍ കാണാനായി മാസങ്ങളോളമായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. 'മേജര്‍' ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു.
അദിവി ശേഷിനെ നായകനാക്കി ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 3 ന് പ്രദര്‍ശനത്തിനെത്തും.   
 
രേവതി ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, മുരളി ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ, ജിഎംബി എന്റര്‍ടൈന്‍മെന്റ്, എ+എസ് മൂവീസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍