സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ, 'മേജര്‍' പുതിയ റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

വെള്ളി, 4 ഫെബ്രുവരി 2022 (16:43 IST)
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന മേജര്‍ മെയ് 27 ന് ബിഗ് സ്‌ക്രീനില്‍ എത്തും. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണിത്. ഫെബ്രുവരി 11-ന് പ്രദര്‍ശനത്തിനെത്താനിരുന്ന ചിത്രം ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മാറ്റിവച്ചിരുന്നു.
അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നു.2008ലെ മുംബൈ ഭീകരാക്രമണത്തിനിടെയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റത്.
 
 14 സിവിലിയന്മാരെ രക്ഷിച്ച അദ്ദേഹം പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്.
സിനിമയിലെ പൊന്‍മലരെ എന്നു തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു.ആലപിച്ചിരിക്കുന്നത് അയ്റാന്‍ ആണ്.സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പ്രണയകാലമാണ് ഗാനരംഗത്ത് കാണാനാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍