മസ്തിഷ്കാഘാതം: ഗാനരചയിതാവ് ബീയാർ പ്രസാദ് ഗുരുതവാസ്ഥയിൽ, ചികിത്സയ്ക്ക് ദിവസം വേണ്ടത് 1.5 ലക്ഷം

വെള്ളി, 18 നവം‌ബര്‍ 2022 (15:47 IST)
മസ്തിഷ്കാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാർ പ്രസാദ് ചികിത്സാ സഹായം തേടുന്നു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലുള്ള പ്രസാദിന് ദിവസം 1.5 ലക്ഷം രൂപയോളമാണ് ചികിത്സാചിലവ് വരുന്നത്.
 
രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റിവെച്ച് വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ വീണ്ടും സജീവമാകവെയാണ് മസ്തിഷ്കാഖാതം ഉണ്ടായത്. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ ചിലവിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍