200 കോടി ക്ലബ് ലക്ഷ്യം വച്ച് ലൂസിഫർ; രാജാവ് പലരുണ്ട്, ചക്രവര്‍ത്തി ഒരേയൊരാളെന്ന് പരസ്യവാചകം,രണ്ട് 150 കോടി സിനിമകളുമായി മോഹന്‍ലാൽ

Webdunia
ശനി, 20 ഏപ്രില്‍ 2019 (12:18 IST)
റിലീസ് ചെയ്ത് 21 ദിവസം കൊണ്ട് 150 കോടി തികച്ച പൃഥ്വിരാജ് ചിത്രം വൻ പ്രതീക്ഷകളാണ് മലയാളിക്ക് നൽകുന്നത്. "ഒരേ ഒരു സാമ്രാജ്യം, ഒരേയൊരു രാജാവ്" എന്ന ക്യാപ്ഷ്യനോട്‌ കൂടി ആശിർവാദ് സിനിമാസ് ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടു കൂടി 100 കോടി കടക്കുന്ന രണ്ടു മലയാള ചിത്രങ്ങളിലെ നായകൻ എന്ന ഖ്യാതി മോഹൻലാലിന് സ്വന്തം. പുലിമുരുഗൻ ഔദ്യോഗികമായി ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ 152 കോടി നേടിയിരുന്നു.
 
"രാജാക്കന്മാരാണ് ചുറ്റിലും. എന്നാൽ ചക്രവർത്തി ഒന്നേയുള്ളൂ. അതുല്യനായ ഈ ചക്രവർത്തി 21 ദിവസം കൊണ്ട് `150 കോടിയുടെ ബോക്സോഫീസ് കൊടുമുടി കടന്നിരിക്കുന്നു. ഉന്നതങ്ങളിലേക്കുള്ള കുതിപ്പ് തുടരുന്നു". ലൂസിഫർ ബോക്സോഫീസ് വരവ് പ്രഖ്യാപിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചു. 
 
മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് കയറി ലൂസിഫർ ചരിത്രം കുറിക്കുമോ എന്ന ചോദ്യമാണ് ലാലേട്ടർ ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. ലൂസിഫർ 100 കോടി തികച്ചത് കേവലം 12 ദിനങ്ങൾ കൊണ്ടാണ്. ആദ്യ നാല് ദിവസത്തിനുള്ളിൽ തന്നെ 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇപ്പോഴും പല തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്ളാണ്.
 
മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലൂസിഫർ. 50 കോടി ക്ലബ്ബിൽ പേരുള്ള മലയാള സിനിമയിലെ നടനും, നിർമ്മാതാവും സംവിധായകനും എന്ന നേട്ടം പൃഥ്വിരാജിന് നേടിക്കൊടുക്കുക കൂടി ചെയ്തു ലൂസിഫർ.മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്.കായംകുളം കൊച്ചുണ്ണിയാണ് ഏറ്റവും ഒടുവിലായി 100 കോടി ക്ലബ്ബിൽ കയറിയ മറ്റൊരു മലയാള സിനിമ. 

അനുബന്ധ വാര്‍ത്തകള്‍

Next Article