സ്റ്റൈല്‍മന്നന്‍ മാജിക്കില്‍ ‘ലിങ്ക’ ടീസര്‍

Webdunia
ശനി, 1 നവം‌ബര്‍ 2014 (16:29 IST)
കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി ഡബിള്‍ റോളിലാണ് എത്തുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയമായിരിക്കും ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് സംവിധായകന്‍ കെ എസ് രവികുമാര്‍ പറയുന്നത്.  
 
1940 കാലഘട്ടങ്ങളും പശ്ചാത്തലമാകുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ചാരുലത എന്ന ചിത്രമൊരുക്കിയ പൊന്‍കുമരന്‍ ആണ്. ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയും തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക ഷെട്ടിയുമാണ് ചിത്രത്തിലെ നായികമാര്‍.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.