'ലിയോ' കേരള ബോക്സ് ഓഫീസില്‍ നിന്നും എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 4 നവം‌ബര്‍ 2023 (11:12 IST)
വിജയ്യുടെ ആക്ഷന്‍ ത്രില്ലര്‍ 'ലിയോ' പ്രദര്‍ശനം തുടരുകയാണ്.ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്നും 60 കോടിയിലേക്ക് അടുക്കുന്നു.
 
റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 57 കോടി രൂപ കേരളത്തില്‍ നേടിയിട്ടുണ്ട്.
 
'ലിയോ' ആദ്യ ആഴ്ചയില്‍48.68 കോടി കളക്ഷന്‍ നേടി, രണ്ടാം ആഴ്ചയില്‍ 8.32 കോടി സ്വന്തമാക്കി. കേരള ബോക്സ് ഓഫീസില്‍ നിന്ന് 57.7 കോടി നേടിയ രജനികാന്തിന്റെ ആക്ഷന്‍ ചിത്രമായ 'ജയിലര്‍'നെ 'ലിയോ' മറികടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
 
 മൂന്നാം വാരാന്ത്യത്തിലും 'ലിയോ' തമിഴ്നാട്ടിലും കേരളത്തിലും സ്‌ക്രീനുകളില്‍ ആധിപത്യം പുലര്‍ത്തുന്നു.ഈ വാരാന്ത്യത്തോടെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 600 കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ, ഗൗതം വാസുദേവ് മേനോന്‍, മിഷ്‌കിന്‍, മഡോണ സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് മരിയന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മാത്യു തോമസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article