രജനീകാന്ത് ഇല്ല,'ചന്ദ്രമുഖി 2'ല്‍ രാഘവ ലോറന്‍സ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 31 ജൂലൈ 2023 (15:23 IST)
2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.രാഘവ ലോറന്‍സ് അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രമായ വേട്ടയ്യനെയാണ് പോസ്റ്ററില്‍ കാണാനായത്.
 
ചന്ദ്രമുഖിയില്‍ രജനീകാന്ത് അവതരിപ്പിച്ച കഥാപാത്രം കൂടിയാണിത്.കങ്കണ റണൌട്ട് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍