Lakshmi Menon: സിനിമയിൽ നിന്നും ഫീൽഡ് ഔട്ട് ആയി, ഒന്ന് നന്നാക്കൂ എന്ന് അമ്മ; നടി ലക്ഷ്മി മേനോൻ ഒളിവിൽ

നിഹാരിക കെ.എസ്

വ്യാഴം, 28 ഓഗസ്റ്റ് 2025 (10:45 IST)
കൊച്ചിയിൽ ഐ‌ടി ജീവനക്കാരനെ ത‌ട്ടിക്കൊണ്ട് പോയ കേസിൽ നടി ലക്ഷ്മി മേനോനും പ്രതി. നടിയെ പൊലീസ് തിരയുകയാണ്. ലക്ഷ്മി മേനോൻ ഒളിവിലാണെന്നാണ് വിവരം. തമിഴകത്ത് വലിയ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്മി മേനോൻ. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി നടി സിനിമാ രം​ഗത്ത് സജീവമല്ല. മലയാളത്തിലും നടി അഭിനയിച്ചിട്ടുണ്ട്.
 
നടുറോഡിൽ കാർ തടഞ്ഞു നിർത്തി തർക്കിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷമാണ് പരാതിക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തിൽ തട്ടിക്കൊണ്ടു പോകുന്നത്. ശനിയാഴ്ച രാത്രി നോർത്ത് പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പുറത്ത് വന്ന വിഡിയോയിൽ ലക്ഷ്മി മേനോനേയും വ്യക്തമായി കാണാം.
 
എന്നാൽ ഒരു ഘട്ടത്തിൽ ലക്ഷ്മി മേനോൻ സിനിമാ രം​ഗത്ത് നിന്നും അകന്നു. 2016 മുതലാണ് നടി സിനിമകളിൽ നിന്ന് അകന്ന് തുടങ്ങിയത്. ഗ്രാമീണ പെൺകൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും ഒരിക്കൽ ലക്ഷ്മി മേനോൻ പറഞ്ഞു. പിന്നീട് ലക്ഷ്മി മേനോൻ പഠനത്തിലേക്ക് ശ്രദ്ധ കൊടുത്തു. ഇടവേളയ്ക്ക് ശേഷം നല്ല അവസരങ്ങളൊന്നും ലക്ഷ്മി മേനോനെ തേടി വന്നില്ല. ഒന്ന് നന്നാകൂ എന്നാണ് അമ്മ ഇപ്പോൾ തന്നോട് പറയാറെന്ന് ലക്ഷ്മി മേനോൻ ഒരിക്കൽ പറഞ്ഞു.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍