ഓണം റിലീസായി എത്തിയിരിക്കുകയാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം. ഒരു ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവ്വം എന്നാണ് ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. തിയറ്ററില്‍ നിന്നുള്ള പ്രേക്ഷക പ്രതികരണം, സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളും വെബ് ദുനിയ മലയാളത്തിന്റെ ഈ ലിങ്കിലൂടെ അറിയാവുന്നതാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവികയാണ് നായികയായി എത്തുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ്, സംഗീത് പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയും അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു കഥയാണിതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പുതുമ നിറഞ്ഞ വിഷയമാണ് സിനിമ പറയുന്നതെന്നും ഈ സിനിമയുടെ പ്രമേയം വളരെ വ്യത്യസ്തമാണ് എന്നും മോഹൻലാൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പുതിയ രീതിയിലേക്ക് സത്യേട്ടൻ എത്തി. ഇന്നത്തെ കാലത്ത് ആരും ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യപ്പെടില്ല. ഈ സിനിമയിലെ വികാരങ്ങൾ വളരെ വ്യത്യസ്തമാണ് — ഒരു ഫീൽ ഗുഡ് ചിത്രമാണ്. ഓണത്തെ സന്തോഷമായി ആസ്വദിക്കാൻ ഉദ്ദേശിച്ചുള്ള സിനിമയാണ് ഹൃദയപൂർവം'.
അതേസമയം, കേരളത്തില്‍ മാത്രം 235 സ്ക്രീനുകളുണ്ട് ചിത്രത്തിന്. മറ്റ് ചിത്രങ്ങളും ഉള്ള ഓണം സീസണ്‍ ആണ് എന്നതിനാല്‍ മികച്ച സ്ക്രീന്‍ കൗണ്ട് ആണ് ഇത്. ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം.