എല്ലാ വീഡിയോയും ഫോട്ടോയും കണ്ടന്റല്ലെന്നാണ് ആലിയ പറഞ്ഞത്. വീഡിയോ നീക്കം ചെയ്യണമെന്നും ആലിയ ആവശ്യപ്പെട്ടിരുന്നു. ആലിയയുടെ ഈ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പായൽ രോഹ്തഗി. പാപ്പരാസികൾ ചെയ്തത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലെന്നാണ് പായൽ ന്യായീകരിക്കുന്നത്. നിങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പുറത്ത് വിട്ടാൽ മാതമ്രേ സ്വാകര്യതയുടെ ലംഘനമായി കണക്കാക്കാൻ പറ്റുകയുള്ളൂവെന്നാണ് പായൽ പറയുന്നത്.
അതേസമയം, രൺബീറിന്റേയും ആലിയയുടേയും വിവാഹത്തിന് മുമ്പേ പുതിയ വീടിന്റെ നിർമാണം ആരംഭിച്ചിരുന്നു. രൺബീറിന്റെ അച്ഛന്റെ മാതാപിതാക്കളായ കൃഷ്ണയുടേയും രാജ് കപൂറിന്റേയും പേരുകൾ ചേർത്തു വച്ച് കൃഷ്ണരാജ് എന്നാണ് വീടിന് താരദമ്പതിമാർ പേരിട്ടിരിക്കുന്നത്. ആറ് നിലകളിലായി നിർമിച്ചിരിക്കുന്ന വീടിന്റെ മൂല്യം 250 കോടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.