ഒരുപാട് വർഷങ്ങൾക്ക് അപ്പുറം ചിത്രത്തെയും ആലിയ ഭട്ടിനെയും എല്ലാവരും പ്രശംസിക്കുമെന്നും സുചിൻ മെഹ്‌റോത്രയ്ക്ക് നൽകിയ അഭിമുഖത്തിൽ കരൺ ജോഹർ പറഞ്ഞു. ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്ക് ശേഷം ജിഗ്‌റയെ മികച്ച ഒരു സിനിമയായി എല്ലാവരും വാഴ്ത്തിപ്പാടുമെന്നും ആ സിനിമ ചെയ്യാൻ ആലിയ ഭട്ട് എടുത്ത ധൈര്യത്തേയും വാസനേയും എല്ലാവരും അംഗീകരിക്കുമെന്നും നിർമാതാവ് പറഞ്ഞു.
'ജിഗ്‌റയുടെ പരാജയം ഞങ്ങളെ നിരാശരും ദുഃഖിതരുമാക്കി. ചിത്രത്തിലും വാസൻ ബാലയുടെ സംവിധാനത്തിലും ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷെ സിനിമയുടെ ഫലം നിരാശയായിരുന്നു. പക്ഷേ, ആ സിനിമയെക്കുറിച്ച് ഞങ്ങൾക്കെല്ലാവർക്കും ഇന്നും അഭിമാനമുണ്ട്.
ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്ക് ശേഷം ജിഗ്‌റയെ മികച്ച ഒരു സിനിമയായി എല്ലാവരും വാഴ്ത്തിപ്പാടും. ആ സിനിമ ചെയ്യാൻ ആലിയ ഭട്ട് എടുത്ത ധൈര്യത്തേയും വാസനേയും എല്ലാവരും അംഗീകരിക്കും. ജിഗ്‌റ എന്ന സിനിമയെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരിക്കാം, പക്ഷേ എനിക്ക് ഇതൊരു വിജയ സിനിമയാണ്', കരൺ ജോഹർ പറഞ്ഞു.