ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സുകള്‍ കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബന്‍. പിന്നീട് ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങളിലൂടെ യൂത്തിന്റെ ഇഷ്ട നായകനായി. ഇടയിലെപ്പോഴോ കരിയര്‍ ഗ്രാഫ് താഴേക്ക് പോയപ്പോള്‍ ചാക്കോച്ചന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു. പിന്നീട് രണ്ടാം വരവില്‍ എല്ലാവരേയും ഞെട്ടിക്കുന്ന കഥാപാത്രങ്ങളിലൂടെ ചാക്കോച്ചന്‍ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി മാറി.
'എനിക്ക് ശേഷം വന്നവര്‍, എന്റെ അത്രയും ഹിറ്റുകള്‍ ഇല്ലാത്തവര്‍, നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ ഉള്‍പ്പെടെ എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നു. അടുത്ത കാലത്ത് അഭിനയിച്ച ഒരു സിനിമയില്‍ നായികയേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് ലഭിച്ചത്. ഏത് സിനിമ ആണെന്ന് ഒന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് നോക്കിയാല്‍ മനസിലാകും,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.