കൊങ്കണ സെൻ സർമയും രൺവീർ ഷൂരിയും വിവാഹമോചിതരായി, മകന്റെ സംരക്ഷണത്തിൽ തുല്യാവകാശം
വെള്ളി, 14 ഓഗസ്റ്റ് 2020 (14:50 IST)
ബോളിവുഡ് താരദമ്പതികളായ കൊങ്കണ സെൻ സർമയും രൺവീർ ഷൂരിയും ഔദ്യോഗികമായി വേർപിരിഞ്ഞു. ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. എട്ട് വയസുകാരൻ മകൻ ഹാറൂണിന്റെ സംരക്ഷണത്തിൽ രണ്ട് പേർക്കും തുല്യ അവകാശമാണ് കോടതി നൽകിയത്.
2010ലായിരുന്നു കൊങ്കണയും രൺവീർ ഷൂരിയും വിവാഹിതരായത്. 2011ൽ ഇവർക്ക് ഹാരൂൺ എന്ന പേരുള്ള മകൻ ജനിച്ഛു.2015 ൽ അകന്ന് ജീവിക്കാൻ തുടങ്ങിയ ഇരുവരും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്.
2015ൽ തന്നെ ഇരുവരും വേർപിരിഞ്ഞ കാര്യം കൊങ്കണ വ്യക്തമാക്കിയിരുന്നു.വേർപിരിയുന്നുവെങ്കിലും മകന്റെ സംരക്ഷണം ഒരുപോലെ നോക്കാനും സുഹൃത്തുക്കളായി തുടരാനുമായിരുന്നു ഇരുവരുടെയും തീരുമാനം.
ട്രാഫിക് സിഗ്നൽ, മിക്സഡ് ഡബിൾസ്, ആജാ നച്ച്ലേ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചത്.