കുട്ടികളൊന്നും ആയില്ലേ?, സ്ഥിരം ചോദ്യത്തിന് മറുപടി നൽകി അനുഷ്‌ക ശർമ

വ്യാഴം, 6 ഓഗസ്റ്റ് 2020 (08:44 IST)
വിവാഹം കഴിഞ്ഞാൻ അഭിനേത്രികളെന്നോ, മറ്റ് ജോലിക്കാരെന്നോ,സാധാരണ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളും കേൾക്കേണ്ടി വരുന്ന ചോദ്യമാണ് കുട്ടികളോന്നും ആയില്ലേ? എല്ലായിപ്പോഴും സ്ത്രീകളായിരിക്കും അത്തരം ചോദ്യങ്ങൾ അധികം നേരിട്ടിട്ടുണ്ടാവുക. ഇപ്പോളിതാ അത്തരത്തിലൊരു ചോദ്യത്തിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് നടി അനുഷ്‌ക ശർമ.
 
ഇൻസ്റ്റഗ്രാമിലെ ഒരു ചോദ്യോത്തരവേളയിലാണ് അനുഷ്‌ക ഇതിന് മറുപടി നൽകിയത്.ചുറ്റുമുള്ള ആളുകൾ നിങ്ങളോട് കുട്ടികൾ വേണമെന്നു പറയുന്നില്ലേ' എന്ന ചോദ്യത്തിന് 'ഒരിക്കലുമില്ല' എന്ന മറുപടിയാണ് താരം നൽകിയത്.ഇത്തരം ചോദ്യങ്ങൾ തനിക്ക് സമൂഹമാധ്യമങ്ങളിൽ മാത്രമെ നേരിടേണ്ടി വന്നിട്ടുള്ളുവെന്നും അനുഷ്‌ക കുറിച്ചു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍