പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിരൺ റാവു വീണ്ടും സംവിധായകയാകുന്നു. നടനും മുൻ ഭർത്താവുമായ ആമിർഖാനാണ് ചിത്രം നിർമിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ടതായിരിക്കും സിനിമ.
സ്പർശ് ശ്രീവാസ്‌തവ, പ്രഭിത രത്‌ന, നിതാൻഷി ഗോയൽ എന്നിവരാണ് അഭിനേതാക്കൾ. ബിപ്ലബ് ഗോസ്വാമിയാണ് കഥ രചിക്കുന്നത്. മഹാർസ്ഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന ചിത്രീകരണം ഏപ്രിലോടെ പൂർത്തിയാകും. കഴിഞ്ഞ വർഷം ജൂലൈലാണ് ആമിറും കിരണും വിവാഹബന്ധം വേർപിരിഞ്ഞത്.
വിവാഹമോചിതരായെങ്കിലും തങ്ങളുടെ ഇടയിലുള്ള സൗഹൃദത്തെ അത് ബാധിക്കില്ലെന്ന് രണ്ട് പേരും പറഞ്ഞിരുന്നു. ആമിർഖാന്റെ വരാനിരിക്കുന്ന സിനിമയായ ലാൽ സിങ് ഛദ്ദയുടെ നിർമാതാക്കളിൽ ഒരാളാണ് കിരൺ റാവു.