എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രത്തോളം മനുഷ്യനായിരിക്കാന്‍ കഴിയുക ? വിജയ് സേതുപതിയെക്കുറിച്ച് സംവിധായിക ഇന്ദു വി.എസ്

കെ ആര്‍ അനൂപ്

തിങ്കള്‍, 17 ജനുവരി 2022 (11:46 IST)
നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 19 1(എ). വിജയ് സേതുപതിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ മലയാളം ഒരു പുതുമുഖ സംവിധായിക കൂടി കടന്നുവരികയാണ് ഇന്ദു വി.എസ്. തന്റെ സിനിമയില്‍ വിജയ് സേതുപതി അഭിനയിച്ച കഴിഞ്ഞിട്ടും അദ്ദേഹത്തെക്കുറിച്ച് ഒരു ചോദ്യം സംവിധായികയുടെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്.
 
'എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രത്തോളം മനുഷ്യനായിരിക്കാന്‍ കഴിയുന്നതെന്ന് ആലോചിച്ചിട്ടുണ്ട്.
 
ആദ്യത്തെ കൂടിക്കാഴ്ച്ച കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നീടുന്നു, ഇപ്പൊ.
 
ഒന്നിച്ചൊരു സിനിമ പൂര്‍ത്തിയാക്കി കഴിയുമ്പോഴും എന്നില്‍ ആ ചോദ്യം നിറഞ്ഞു നില്‍ക്കുന്നുണ്ട് എങ്ങനെയാണ്, മാറി മാറിയുന്നവരുടെ ലോകത്തില്‍, ഒരാള്‍, അയാളായി തുടരുന്നതെന്ന്...'- ഇന്ദു വി എസ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍