റിലീസ് ചെയ്തത് 10 തിയേറ്ററുകളിൽ മാത്രം, രണ്ടാം വാരം 80 തിയേറ്ററുകൾ, കേരളത്തിൽ തരംഗമായി കിൽ

അഭിറാം മനോഹർ
തിങ്കള്‍, 15 ജൂലൈ 2024 (19:22 IST)
2024ല്‍ വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ബോളിവുഡില്‍ നിന്നും ശ്രദ്ധ നേടി ലോ ബജറ്റില്‍ ഒരുങ്ങിയ ആക്ഷന്‍ ചിത്രമായ കില്‍. സിനിമ തുടങ്ങി അവസാനം വരെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ സിനിമ കടുത്ത വയലന്‍സ് ഉള്ളടക്കമുള്ള ജോണര്‍ സിനിമയാണ്. റിലീസിന് മുന്‍പ് തന്നെ ജോണ്‍വിക്ക് സിനിമയുടെ നിര്‍മാതാക്കള്‍ സിനിമയുടെ ഹോളിവുഡ് അവകാശങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ ചുരുക്കം സ്‌ക്രീനുകളിലെ പ്രദര്‍ശനത്തിനെത്തിയുള്ളുവെങ്കിലും രണ്ടാം വാരത്തിലെത്തെമ്പോള്‍ ഇന്ത്യയെങ്ങുനിന്നും മികച്ച അഭിപ്രായമാണ് സിനിമ സ്വന്തമാക്കുന്നത്.
 
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വയലന്റ് സിനിമ എന്ന വിശേഷണത്തോടെ എത്തിയ കില്‍ കേരളത്തില്‍ പത്ത് സ്‌ക്രീനുകളില്‍ മത്രമായിരുന്നു ആദ്യം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ തിയേറ്ററുകളില്‍ സിനിമയ്ക്ക് ഡിമാന്‍ഡ് ഏറിയതോടെ രണ്ടാം വാരത്തിലെത്തുമ്പോള്‍ കേരളത്തിലെ എണ്‍പതോളം സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.റിലീസ് ദിനം കേരളത്തില്‍ 21 ഷോ മാത്രം ഉണ്ടായിരുന്ന സിനിമ കഴിഞ്ഞ ശനിയാഴ്ച മാത്രം 234 ഷോകളാണ് പ്രദര്‍ശിപ്പിച്ചത്. ശനിയാഴ്ച മാത്രം 19.51 ലക്ഷം രൂപയാണ് സിനിമ കേരളത്തില്‍ നിന്നും നേടിയത്. പുതുമുഖമായ ലക്ഷ്യ ലാല്‍വാനിയാണ് സിനിമയിലെ നായകന്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article