Kayadu Lohar: രാത്രി പാർട്ടിക്ക് നടി കയാദു ലോഹർ വാങ്ങിയത് 35 ലക്ഷം, ഇഡിയുടെ നിരീക്ഷണത്തിൽ താരം

അഭിറാം മനോഹർ

വെള്ളി, 23 മെയ് 2025 (08:22 IST)
മലയാളത്തില്‍ പതിനെട്ടാം നൂറ്റാണ്ട് എന്ന സിനിമയിലൂടെയും തമിഴില്‍ ഡ്രാഗണ്‍ എന്ന സിനിമയിലൂടെയും തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് കയാഡു ലോഹര്‍. അടുത്ത നാഷണല്‍ ക്രഷ് എന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന കയാഡു പക്ഷേ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. മിഡ് ഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1000 കോടിയുടെ ടാസ്മാക് അഴിമതിയുമായി ബന്ധപ്പെട്ടാണ് താരം ഇഡിയുടെ നിരീക്ഷണത്തിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
 
 ടാസ്മാക് കേസില്‍ ഇ ഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ കയാഡു ലോഹറിന്റെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റാരോപിതര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി കയാഡു ലോഹര്‍ എത്തിയെന്നും 35 ലക്ഷം രൂപ ഇതിന് പ്രതിഫലമായി വാങ്ങിയെന്നുമാണ് ടാസ്മാക് കേസിലെ പ്രതികള്‍ അറിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍