വാള്‍പ്പയറ്റ് ചിത്രീകരിക്കുന്നതിനിടെ കങ്കണയുടെ തലയ്ക്ക് വെട്ടേറ്റു

Webdunia
വ്യാഴം, 20 ജൂലൈ 2017 (15:51 IST)
സിനിമാ ഷൂട്ടിങ്ങിനിടയില്‍ നടി കങ്കണയ്ക്ക് പരുക്ക്. ചിത്രത്തിലെ വാള്‍പ്പയറ്റ് ചിത്രീകരിക്കുന്നതിനിടെയാണ് കങ്കണയ്ക്ക് വാളുകൊണ്ട് വെട്ടേറ്റത്. പരിക്കേറ്റയുടനെ കങ്കണയെ ഐസിസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു. നടിയുടെ തലയില്‍ 15 സ്റ്റിച്ചുകളുണ്ട്. ‘മണി കര്‍ണിക റാണി ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം നടന്നത്.
 
കങ്കണയുടെ ഭാഗത്ത്നിന്നുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. നടന്‍ നിഹാല്‍ പാണ്ഡ്യയുടെ വാളു കൊണ്ട്  മുറിവേല്‍ക്കുകയായിരുന്നു. വളരെ ആഴത്തിലുള്ള മുറിവാണ് തലയിലുള്ളതെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു. 
Next Article