കമലഹാസനൊപ്പം കാളിദാസന്റെ മീൻകുളമ്പും മൺപാനയും

Webdunia
ശനി, 28 മെയ് 2016 (16:58 IST)
നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനാകുന്ന രണ്ടാമത്തെ തമിഴ് ചിത്രം മീൻകുഴമ്പും മൺപാനയും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രഭുവിന്റെ മകനായിട്ടാണ് ചിത്രത്തിൽ കാളിദാസനെത്തുന്നത്.
 
അമുദേശ്വർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് കാളിദാസനും പ്രഭുവും തന്നെയാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇമ്മനാണ്. അഷനാ തിവേരിയാണ് ചിത്രത്തിൽ നായിക. 
 
ഇന്ത്യയിൽ നിന്നും മലേഷ്യയിലെത്തി മീൻ കച്ചവടം നടത്തുന്നയാളായിട്ടാണ് പ്രഭു എത്തുന്നത്. അതിഥിതാരമായിട്ട് കമലഹാസനും ചിത്രത്തിൽ എത്തുന്നുണ്ട്. ഒരു പക്കാ കഥൈ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് സിനിമയിലേക്കുള്ള കാളിദാസന്റെ അരങ്ങേറ്റം. 
Next Article