റിലീസിന് മുൻപേ ആഗോള ബോക്സോഫീസിൽ 100 കോടി ഉറപ്പിച്ച് കൽക്കി 2898

അഭിറാം മനോഹർ
ചൊവ്വ, 25 ജൂണ്‍ 2024 (14:37 IST)
വമ്പന്‍ താരനിരയും ആകാംക്ഷയുണര്‍ത്തുന്ന കഥാപശ്ചാത്തലവും കൊണ്ട് ഈ വര്‍ഷം സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയാണ് പ്രഭാസ് നായകനാകുന്ന കല്‍ക്കി 2898 എഡി. പ്രഭാസിനൊപ്പം കമല്‍ഹാസന്‍,അമിതാഭ് ബച്ചന്‍,ദീപിക പദുക്കോണ്‍ എന്നിവരും സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സിനിമയില്‍ പ്രതിഫലമായി 100 കോടി രൂപയാണ് പ്രഭാസ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ഈ മാസം 17ന് റിലീസ് ചെയ്യാനിരിക്കെ പ്രീ റിലീസ് ബിസിനസ് തന്നെ 100 കോടി കടന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി എ ഡി 2898ലെ കഥ പറയുന്നതായിരിക്കും സിനിമയുടെ പ്രമേയമെന്നാണ് സംവിധായകന്‍ പറയുന്നു. ഇരുകാലഘട്ടങ്ങളെയും ഒരേ കഥയില്‍ കോര്‍ത്തിണക്കിയായിരിക്കും സിനിമ കഥ പറയുന്നത്. പ്രഭാസിന് പുറമെ വമ്പന്‍ താരനിരയുള്ളതും ഇതിഹാസകാലഘട്ടം മുതല്‍ ഭാവി വരെ നീളുന്ന പരിസരവുമാണ് സിനിമയ്ക്ക് ഹൈപ്പ് നല്‍കുന്നത്. വൈജയന്തി മൂവിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീത സംവിധായകന്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article