അമ്മയായ ശേഷം നടി കാജല്‍ അഗര്‍വാള്‍ സിനിമ തിരക്കുകളിലേക്ക്,'ഇന്ത്യന്‍ 2' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

വെള്ളി, 5 ഓഗസ്റ്റ് 2022 (14:35 IST)
അമ്മയായ ശേഷം നടി കാജല്‍ അഗര്‍വാള്‍ സിനിമ തിരക്കുകളിലേക്ക്.'ഇന്ത്യന്‍ 2' ല്‍ നടി അഭിനയിക്കും.'ഇന്ത്യന്‍ 2' ന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 13 ന് പുനരാരംഭിക്കുമെന്ന് നടി വെളിപ്പെടുത്തി.
 
കാജല്‍ അഗര്‍വാള്‍ പ്രായമായ സ്ത്രീയുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.രണ്ട് വര്‍ഷത്തിലേറെയായി നിര്‍ത്തിവെച്ച ചിത്രമാണ് 'ഇന്ത്യന്‍ 2'.
 
അന്തരിച്ച നടന്മാരായ വിവേകിനും നെടുമുടി വേണുവിനും പകരക്കാരെ കണ്ടെത്താന്‍ ടീമിന് ആയിട്ടില്ല.
സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ഗുരു സോമസുന്ദരം തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍