മഞ്ഞസാരിയിൽ മനോഹരിയായി കാജൽ അഗർവാൾ, ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ
ഞായര്‍, 9 ജൂണ്‍ 2024 (17:46 IST)
Kajal Agarwal, Cinema
തെലുങ്കിലും തമിഴിലുമായി സജീവമായ താരമാണെങ്കിലും ഒട്ടേറെ മലയാളി ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. അമ്മയായതിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്ന താരം പുതിയ സിനിമകളുമായി വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
 
മഞ്ഞ നിറത്തിലുള്ള സാരിയില്‍ മനോഹരിയായാണ് താരം എത്തുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിലവില്‍ സത്യഭാമ എന്ന തെലുങ്ക് സിനിമയാണ് കാജലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളില്‍ സജീവമാണ് താരം. ജൂണ്‍ 7ന് റിലീസാകുന്ന സിനിമയില്‍ പോലീസ് കഥാപാത്രമായാണ് കാജല്‍ എത്തുന്നത്. 2020ല്‍ ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‌ലുവുമായിട്ടായിരുന്നു കാജലിന്റെ വിവാഹം. ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article