ജ്യോതിക ബോളിവുഡിലേക്ക്,'ശ്രീ' ചിത്രീകരണം ഉടന്‍ ആരംഭിക്കും

കെ ആര്‍ അനൂപ്

ബുധന്‍, 23 നവം‌ബര്‍ 2022 (15:55 IST)
ജ്യോതിക സിനിമ തിരക്കുകളിലേക്ക്. മലയാളത്തിന് പിന്നാലെ നടിക്ക് ബോളിവുഡിലും അവസരം.'ശ്രീ' എന്ന ചിത്രത്തില്‍ നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. രാജകുമാര്‍ റാവു നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
 
വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'ശ്രീ'.
 സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
കാഴ്ചയില്ലാത്തവനായി ജനിച്ച് ലോകം അറിയപ്പെടുന്ന വ്യവസായി ആയി മാറിയ ചെറുപ്പക്കാരന്റെ കഠിനാധനത്തിന്റെ കഥ കൂടിയാണ് സിനിമ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍