മാത്യു ദേവസ്സിയായി 'കാതല്‍' സെറ്റില്‍ മമ്മൂട്ടി; അധികമാരും കാണാത്ത ലൊക്കേഷന്‍ സ്റ്റില്‍സ് പുറത്ത്

കെ ആര്‍ അനൂപ്

ബുധന്‍, 23 നവം‌ബര്‍ 2022 (09:10 IST)
കാതല്‍ ചിത്രീകരണം കഴിഞ്ഞദിവസമായിരുന്നു പൂര്‍ത്തിയായത്.34 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു ടീമിന്.ലെബിസണ്‍ ഗോപി പകര്‍ത്തിയ ലൊക്കേഷന്‍ സ്റ്റില്‍സ് പുറത്തുവന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Salu K Thomas (@kunjumonsalu)

മാത്യു ദേവസ്സി എന്ന കഥാപാത്രമായി ചിത്രീകരണത്തിനായി തയ്യാറെടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയെയും പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Salu K Thomas (@kunjumonsalu)

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച ഒരു ലൈറ്റ് ഫാമിലി ഡ്രാമയാണ് കാതല്‍. ആദ്യമായിട്ടാണ് തന്റേതല്ലാത്ത ഒരു തിരക്കഥയില്‍ സംവിധായകന്‍ ജിയോ ബേബി പ്രവര്‍ത്തിക്കുന്നത്.
 
ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aj (@ajfotographie)

റോഷാക്കിന് പിന്നാലെ മമ്മൂട്ടി കമ്പനിയുടെ നന്‍പകല്‍ നേരത്തു മയക്കവും വൈകാതെ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍