വിവാഹത്തോടെയാണ് ജോമോള്‍ വെള്ളിത്തിരയില്‍ നിന്ന് പിന്‍വാങ്ങിയത്. ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോള്‍ സിനിമാരംഗത്ത് എത്തിയത്. പിന്നീട്, ജയരാജിന്റെ സ്നേഹത്തില്‍ ജോമോള്‍ നായികയായി. പ്രിയദര്ശന് സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് ആയിരുന്നു വിവാഹത്തിനു മുമ്പ് ജോമോള്‍ അഭിനയിച്ച അവസാനചിത്രം.