സിഐ രാജൻ സക്കറിയയായി മമ്മൂട്ടി വേഷമിട്ട് സൂപ്പർഹിറ്റ് ചിത്രമാണ് കസബ. ചിത്രം റിലീസ് ചെയ്‌ത് നാല് വർഷം പിന്നിടുമ്പോൾ കസബയ്‌ക്ക് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പുതിയ ചിത്രത്തിനായി തിരക്കഥ തയ്യാറാണെന്നും സാഹചര്യം ഒത്തുവരികയാണെങ്കിൽ രാജൻ സക്കറിയ ഒരിക്കൽ കൂടി വരുമെന്നും നിർമാതാവ് ജോബി ജോർജ് വ്യക്തമാക്കി.