മഞ്ജു വാര്യർ അഭിനയിച്ച പത്രം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റാകാൻ അവസരം തേടി നടന്ന ആളാണ് താനെന്നും ഇപ്പോൾ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുന്നതിൽ അഭിമാനമുണ്ടെന്നും നടൻ ജയസൂര്യ.ഇരുവരും ആദ്യമായി ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് പരിപാടിയിലായിരുന്നു ജയസൂര്യയുടെ വെളിപ്പെടുത്തൽ.
99ൽ ജോഷി സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ പത്രത്തിൽ ദേവിക ശേഖറെന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. മഞ്ജുവിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്.ചിത്രത്തിൽ കൊച്ചിൻ ഹനീഫ സംസാരിക്കുന്ന രംഗത്തിൽ കുറേ പത്രക്കാർ ഇരിക്കുന്നതിന്റെ കൂട്ടത്തിൽ ഒരാളാവാനുള്ള അവസരമാണ് അന്ന് ലഭിച്ചതെന്ന് ജയസൂര്യ പറയുന്നു.