Jayaram Upcoming Movies: ഒന്നല്ല 2 ഉഗ്രൻ പടങ്ങളുണ്ടെന്ന് ജയറാം പറഞ്ഞത് വെറുതെയല്ല, അണിയറയിൽ ഒരുങ്ങുന്നത് ദിലീഷ് പോത്തൻ സിനിമ?

അഭിറാം മനോഹർ

ശനി, 3 മെയ് 2025 (11:37 IST)
Jayaram- Dileesh Pothan film
മലയാളത്തില്‍ നായക നടനെന്ന നിലയില്‍ ഇപ്പോഴും ഒട്ടേറെ ആരാധകരുള്ള താരമാണ് ജയറാം. മാറുന്ന മലയാള സിനിമയ്‌ക്കൊപ്പം അപ്‌ഡേറ്റാവാനാകാതെ വന്നതോടെയാണ് ജയറാം സിനിമകള്‍ പ്രേക്ഷകര്‍ കൈവിട്ടത്. എന്നാല്‍ ഇപ്പോഴും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരാധകര്‍ ജയറാമിനുണ്ട്. 2024ല്‍ എബ്രഹാം ഓസ്ലര്‍ എന്ന സിനിമയിലൂടെ ഹിറ്റടിച്ചെങ്കിലും പിന്നീട് മലയാള സിനിമകളിലൊന്നിലും താരം ഭാഗമായിരുന്നില്ല.
 
 ഇതിനിടെ തമിഴിലും തെലുങ്കിലും യാതൊരു പ്രാധാന്യവുമില്ലാത്ത വേഷങ്ങളില്‍ ജയറാം അഭിനയിച്ചു. ഇതോടെ വലിയ വിമര്‍ശനമാണ് ജയറാമിനെതിരെ ഉയര്‍ന്നത്. ജയറാമിന് അയാളുടെ വില എന്താണെന്ന് അറിയില്ലെങ്കിലും മലയാളി സിനിമ പ്രേക്ഷകര്‍ക്കറിയാമെന്നും നായകനായി മാത്രമെ അഭിനയിക്കു എന്ന തീരുമാനം മാറ്റിയാല്‍ മലയാളത്തില്‍ ജയറാമിന് ഒരു രണ്ടാം ഇന്നിങ്ങ്‌സിന് അവസരമുണ്ടെന്നും ആരാധകര്‍ പറയുന്നു. ഇതിനിടെയാണ് റെട്രോ സിനിമയുടെ പ്രമോഷനിനിടെ മലയാളത്തില്‍ 2 ഉഗ്രന്‍ പടങ്ങള്‍ താന്‍ ചെയ്യുന്നുണ്ടെന്ന് ജയറാം വ്യക്തമാക്കിയത്.
 
 വരുന്ന സൂചനകള്‍ പ്രകാരം ഇതില്‍ ഒരു സിനിമ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയാകാന്‍ സാധ്യത ഏറെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ പല സിനിമകളിലും ദിലീഷ് പോത്തനൊപ്പം ജയറാം അഭിനയിച്ചിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ ദിലീഷ് പോത്തന്‍ ജയറാമിനെ വീണ്ടും അവതരിപ്പിക്കുകയാണെങ്കില്‍ അതില്‍ പുതുമ വല്ലതും കാണുമെന്നും വെറുതെയല്ല ജയറാമേട്ടന്‍ ഉഗ്രന്‍ സിനിമ വരുമെന്ന് പറഞ്ഞത് എന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം ഓസ്ലര്‍ സിനിമയുടെ രണ്ടാം ഭാഗവും ഉടനുണ്ടായേക്കും ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ കൂടിയുണ്ടായിരുന്ന വേദിയില്‍ വെച്ച് ജയറാം തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍