കേക്ക് മുറിക്കുന്നതിനിടെ 'ലാലേട്ടാ ഞാനൊരു മുത്തം തന്നോട്ടെ, പ്ലീസ്' എന്ന് തരുണ്‍ ചോദിക്കുകയായിരുന്നു. ചിരിച്ച മുഖത്തോടെ മോഹന്‍ലാല്‍ തരുണിനെ ചേര്‍ത്തുപിടിക്കുകയും തരുണ്‍ തന്റെ പ്രിയ നായകനു മുത്തം നല്‍കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
തിരക്കഥാകൃത്ത് കെ.ആര്‍.സുനില്‍, നിര്‍മാതാവ് എം.രഞ്ജിത്ത്, നടിയും രഞ്ജിത്തിന്റെ ഭാര്യയുമായ ചിപ്പി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് എന്നിവരും വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തു.
കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 50 കോടിയിലേറെ തുടരും കളക്ട് ചെയ്തു. വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി പിന്നിടുന്ന മോഹന്‍ലാലിന്റെ നാലാമത്തെ ചിത്രമാണിത്.