ജയ ജയ ജയ ജയ ഹേയ്ക്ക് പ്രശംസയുമായി ആമിർഖാൻ, സംവിധായകനെ വിളിപ്പിച്ചു

ബുധന്‍, 8 മാര്‍ച്ച് 2023 (15:17 IST)
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാനവേഷങ്ങളിലെത്തിയ ജയജയ ജയ ജയ ഹേ കഴിഞ്ഞ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ബോളിവുഡ് റീമേയ്ക്കിന് അവസരമൊരുങ്ങുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ. ചിത്രം കണ്ട് ഇഷ്ടപ്പെട്ട ബോളിവുഡ് താരം ആമിർഖാൻ കഴിഞ്ഞ ദിവസം സംവിധായകൻ വിപിൻ ദാസിനെ മുംബൈയ്ക്ക് വിളിപ്പിച്ചിരുന്നു.
 
ആമിർ ചിത്രത്തെ വാനോളം പുകഴ്ത്തിയതായാണ് റിപ്പോർട്ട്. നിലവിൽ സിനിമ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും പുതിയ ചിത്രങ്ങൾ നിർമിക്കുന്നതിലും മറ്റുമുള്ള തിരക്കുകളിലാണ് താരം. ജയ ഹേ ബോളിവുഡിൽ റീമേയ്ക്ക് ചെയ്യാനുള്ള സാധ്യതകളെ പറ്റി ആമിർഖാൻ ആരാഞ്ഞതായാണ് വിവരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍