96 കിലോയിൽ നിന്നും 45ലേയ്ക്ക്, സാറ അലി ഖാൻ ശരീരഭാരം കുറച്ചത് ഇങ്ങനെ

ചൊവ്വ, 7 മാര്‍ച്ച് 2023 (19:28 IST)
ബോളിവുഡിലെ സെലിബ്രിറ്റി കുടുംബത്തിലെ അംഗമെന്ന നിലയിൽ മാത്രമല്ല നായിക എന്ന നിലയിലും കഴിവ് തെളിയിച്ച നടിയാണ് സാറാ അലിഖാൻ. കേദാർനാഥ് എന്ന തൻ്റെ ആദ്യ സിനിമയിലേയ്ക്ക് വരുമ്പോൾ 96 കിലോ ഭാരമുണ്ടായിരുന്ന സാറ തൻ്റെ ശരീരഭാരം 46 കിലോയായി കുറച്ചിരുന്നു. ഇതിനെ പറ്റി വിശദീകരിക്കുകയാണ് താരം ഇപ്പോൾ.
 
തൻ്റെ കുട്ടിക്കാലത്ത് പിസിഒഡി കാരണമായിരുന്നു തനിക്ക് അമിതവണ്ണം ഉണ്ടായിരുന്നത്. കൂടാതെ താനൊരു ഭക്ഷണ പ്രിയയായിരുന്നുവെന്നും സാറ പറയുന്നു. ഇപ്പോഴും ഹോർമോൺ മാറ്റങ്ങൾ കാരണമുണ്ടാകുന്ന പിസിഒഡി അലട്ടുന്നുണ്ടെങ്കിലും ഭക്ഷണക്രമവും വ്യായമങ്ങളും കൊണ്ട് ശരീരഭാരം നിയന്ത്രിക്കുകയാണെന്നും നടി പറയുന്നു.
 
ഒന്നരവർഷം കൊണ്ട് 40 കിലോയോളം ഭാരമാണ് ഞാൻ കുറച്ചത്. ഭക്ഷണക്രമം നിയന്ത്രിക്കുന്നതിനൊപ്പം ജിമ്മിൽ ഒരുപാട് സമയം വർക്കൗട്ട് ചെയ്തു. ഭാരം കുറയ്ക്കാൻ നൃത്തം ഒരു ഹോബിയാക്കി മാറ്റി. ദിവസവും യോഗയും ചെയ്യാൻ തുടങ്ങി. ഏറെ കാലമായി ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഫിറ്റ്നസ് വിദഗ്ധൻ്റെ മാർഗനിർദേശപ്രകാരമാണ് ജിമ്മിൽ വർക്കൗട്ട് ചെയ്തിരുന്നത്.
 
ദിവസവും അച്ഛൻ്റെയോ സഹോദരൻ്റെയോ കൂടെ ടെന്നീസ് കളിക്കുന്നതും താരത്തിന് സഹായകമായി. ദിവസത്തിൽ ഒരു നേരം മാത്രമായിരുന്നു കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചിരുന്നത്. ഫൈബറിനായി ധാരാളം പഴങ്ങൾ കഴിച്ചു. രാവിലെ ഗ്രീൻ ടീയും നാരങ്ങയും തേനും വെറും വയറ്റിൽ കുടിച്ചിരുന്നു. ഇതും തടി കുറയാൻ സഹായിച്ചതായി താരം പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍