പഠാനെ പിന്നിലാക്കി ജവാന്‍,ആ മാജിക് സംഖ്യയില്‍ എത്തി ഷാരൂഖ് ചിത്രം

കെ ആര്‍ അനൂപ്
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (15:08 IST)
ആഗോള ബോക്‌സ് ഓഫീസില്‍ പഠാനെ പിന്നിലാക്കി ഷാരൂഖിന്റെ തന്നെ ജവാന്‍. സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്ത ജവാന്‍ ഒക്ടോബര്‍ 1ന് ആകുമ്പോഴേക്കും 1082.52 നേടിയെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചു.1100 എന്ന മാജിക് സംഖ്യയില്‍ സിനിമ എത്തിയെന്ന വിവരം പ്രമുഖ ട്രാക്കര്‍മാരാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ജവാന്‍ മാറി.  
ഒന്നാം സ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്നത് പഠാന്‍ ആയിരുന്നു. പഠാന്‍ 1050 കോടി ആയിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ നിരയിലേക്ക് ജവാന്‍ കൂടി എത്തിക്കഴിഞ്ഞു. പഠാന്‍ പോലെ പോസിറ്റീവ് പബ്ലിസിറ്റി സിനിമയ്ക്ക് ലഭിച്ചു.പഠാനും ഗദര്‍ 2 നും ശേഷം ബോളിവുഡ് സിനിമ ലോകം ഷാരൂഖിന്റെ കരുത്തില്‍ ഉയര്‍ത്തെഴുന്നേറ്റു. ഒരു വര്‍ഷം രണ്ട് ആയിരം കോടി ചിത്രം നേടിയ റെക്കോര്‍ഡ് ഷാരൂഖിന്റെ ഇനി പേരില്‍. 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article