കുടുംബ പ്രേക്ഷകരെ ഒപ്പം കൂട്ടാന്‍ നവ്യ,'ജാനകി ജാനേ'ഇന്നുമുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്
വെള്ളി, 12 മെയ് 2023 (10:11 IST)
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന പുതിയ ചിത്രമാണ് ജാനകി ജാനേ. സൈജു കുറുപ്പും നവ്യ നായരും വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ഉയരെ നാലാം വാര്‍ഷികം കഴിഞ്ഞദിവസമായിരുന്നു നിര്‍മ്മാതാക്കള്‍ ആഘോഷിച്ചത്.
സൈജു കുറുപ്പ്, ജോണി ആന്റണി ,ഷറഫുദ്ധീന്‍ ,കോട്ടയം നസീര്‍ , പ്രമോദ് വെളിയനാട് ,സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ശ്യാം പ്രകാശ് ,എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള ,കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, കോസ്റ്റും സമീറ സനീഷ് , മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, ടൈറ്റില്‍ സോങ് കൈലാസ് മേനോന്‍ , ശബ്ദ മിശ്രണം എം ആര്‍ രാജകൃഷ്ണന്‍ ,പരസ്യകല ഓള്‍ഡ് മോങ്ക് .പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ജാനകി ജാനേ വിതരണത്തിനെത്തിക്കുന്നത് കല്പക റിലീസാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article