ഇറ്റലിയിൽ ഇനി സെൻസറിംഗ് ഇല്ല, നിർത്തലാക്കിയത് 108 വർഷം പഴക്കമുള്ള നിയമം

വെള്ളി, 9 ഏപ്രില്‍ 2021 (12:05 IST)
സിനിമ സെൻസറിങിന് നിരോധനം ഏർപ്പെടുത്തി ഇറ്റലി. സിനിമയിലെ രംഗങ്ങൾ നീക്കാനും സിനിമകൾ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന, 1913 മുതലുള്ള നിയമമാണ് ഇതോടെ രാജ്യത്ത് ഇല്ലാതായത്.  സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
 
ഇതോടെ സദാചാരപരമോ മതപരമോ ആയ കാരണങ്ങൾ ചൂണ്ടികാട്ടി കട്ടുകൾ നിർദേശിക്കാനോ നീക്കം ചെയ്യാനോ സർക്കാരിന് സാധിക്കില്ല. കലാകാരന്മാരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയുണ്ടാവില്ലെന്ന് സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍