അജിത്തിനൊപ്പം സംവിധായകന്‍ അറ്റ്ലി, 'എകെ 63' വരുന്നു ?

കെ ആര്‍ അനൂപ്

ശനി, 28 ജനുവരി 2023 (15:14 IST)
വിജയ്യ്ക്ക് തുടര്‍ച്ചയായി മൂന്ന് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് അറ്റ്ലി.ഷാരൂഖ് ഖാന്റെ 'ജവാന്‍'എന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹം.അതേസമയം അജിത്തിന്റെ 63-ാം ചിത്രം അറ്റ്ലി സംവിധാനം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
അജിത്തിന്റെ 63-ാം ചിത്രത്തെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. സംവിധായകന്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.
 
വിഘ്നേഷ് ശിവനൊപ്പം 'എകെ 62' മാത്രമാണ് അജിത്തിന്റെ മുമ്പിലുള്ള സിനിമ.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍