'റാം ഷൂട്ട് എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. പ്രൊഡ്യൂസര്‍ വന്നിട്ട് അടുത്തമാസം ഷൂട്ട് തുടങ്ങാം എന്ന് പറഞ്ഞാലൊന്നും നടക്കില്ല. കാരണം ലൊക്കേഷനിലേക്ക് പോകാനുള്ള പെര്‍മിറ്റ് കിട്ടണം. കഴിഞ്ഞതവണ ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന അതേ ക്ലൈമറ്റ് സമയമായിരിക്കണം. അതുപോലെ ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് എല്ലാം കിട്ടണം. ഇതൊക്കെ വലിയ പണിയാണ്.
കോവിഡിന്റെ സമയത്താണ് റാം ഒരു സിനിമയില്‍ ഒതുങ്ങില്ലെന്ന് മനസ്സിലായത്. രണ്ട് സിനിമയാക്കാമെന്ന് ലാലേട്ടനോടും പ്രൊഡ്യൂസ് പ്രൊഡ്യൂസേഴ്‌സിനോടും പറഞ്ഞപ്പോള്‍ അവര്‍ക്കും ഒക്കെയായി. അന്ന് ഫസ്റ്റ് പാര്‍ട്ടെങ്കിലും കമ്പ്‌ലീറ്റ് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ അത് റിലീസ് ചെയ്യാമായിരുന്നു. ഇതിപ്പോള്‍ ഷൂട്ട് മുഴുവന്‍ തീര്‍ത്തിട്ട് ഫസ്റ്റ് പാര്‍ട്ട് റിലീസ് ചെയ്യാന്‍ പറ്റുള്ളൂ എന്ന അവസ്ഥയിലായി.',- ജിത്തു ജോസഫ് പറഞ്ഞു