മമ്മൂക്കാന്റെ പൊലീസ് സിനിമയിൽ ദാവൂദ് ഇബ്രാഹിമിന് എന്താ റോൾ? ഇതു കണ്ടാൽ മനസ്സിലാകും!

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (17:13 IST)
ജയസൂര്യ നായകൻ ആകുന്ന ആക്ഷൻ ത്രില്ലർ ഇടിയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം ആയിട്ടാണ് ജയസൂര്യ എത്തുന്നത്. ഇതിന്റെ ചുരുക്കെഴുത്താണ് 'ഇടി'. സു സു സുധീ വാല്‍മീകം എന്ന ചിത്രത്തിലെ നായിക ശിവദയാണ് നായിക. 
 
കേരള കർണാടക അതിർത്തിയായ കൊല്ലനഹള്ളി എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഇടിയിൽ പറയുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ്‌ 12ന് തീയറ്ററുകളില്‍ എത്തും. തിരക്കഥ അറോസ് ഇര്‍ഫാനും സംവിധായകനും ചേര്‍ന്നൊരുക്കുന്നു. അജാസ്, അരുണ്‍ എന്നിവരാണ് നിര്‍മാതാക്കള്‍. ക്യാമറ: രാഹുല്‍രാജ്.
 
Next Article