‘മൈ നെയിം ഈസ് ജൂഡ്... നൈസ് ടു മീറ്റ് യൂ’; ഹേയ് ജൂഡിന്റെ കിടിലന്‍ ട്രെയിലർ കാണാം

വെള്ളി, 29 ഡിസം‌ബര്‍ 2017 (19:39 IST)
നിവിൻ പോളി നായകനാകുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യൻ സിനിമയിലെ താര റാണിയായ തൃഷയാണ് നായിക. ജൂഡ് എന്ന ടൈറ്റിൽ കഥാപാത്രത്തെ നിവിന്‍ അവതരിപ്പിക്കുമ്പോള്‍ ക്രിസ്ത്യൻ ആൻ ചക്രപറമ്പ് എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. അനിൽ അമ്പലക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്,​ മുകേഷ്, പ്രതാപ് പോത്തൻ, ഉർവശി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
 
ട്രെയിലർ കാണാം: 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍