ഉത്തരമില്ലാതെ ഒളിച്ചോടി, മുഖം നഷ്ടപ്പെട്ട് അമ്മ, പൃഥ്വിരാജിനെയും ടൊവിനോയെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം

അഭിറാം മനോഹർ

ബുധന്‍, 28 ഓഗസ്റ്റ് 2024 (12:24 IST)
AMMA
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനോട് അനുബന്ധിച്ച് മലയാള സിനിമാതാരങ്ങള്‍ക്കെതിരെയുണ്ടായ ആരോപണത്തെ തുടര്‍ന്ന് ചരിത്രത്തിലെങ്ങുമില്ലാത്ത തരത്തില്‍ നാണക്കേടിലാണ് താരസംഘടനയായ അമ്മ. ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതില്‍ പൊതുസമൂഹത്തിന് യാതൊരു മറുപടിയും നല്‍കാതെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് ഒളിച്ചോടുകയാണ് അമ്മ നേതൃത്വം ചെയ്തത്. ഇത് വലിയ നാണക്കേടാണ് സംഘടനയ്ക്കുണ്ടാകിയിരിക്കുന്നത്.
 
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ കൈവശമുള്ളതിനാല്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയാല്‍ ഉത്തരം നല്‍കേണ്ടിവരും എന്നതടക്കമുള്ള കാര്യങ്ങളാണ് അമ്മയിലെ കൂട്ടരാജിയ്ക്ക് കാരണമായത്. ഇതോടെ സമൂഹത്തിന് മുന്നില്‍ മുഖം നഷ്ടമായ നിലയിലാണ് അമ്മ സംഘടന. ഈ സാഹചര്യത്തില്‍ നേതൃത്വത്തിലേക്ക് യുവതാരങ്ങള്‍ വരണമെന്ന ആവശ്യമാണ് സംഘടനയ്ക്കുള്ളില്‍ തന്നെ ഉയരുന്നത്. പൃഥ്വിരാജ്, ടൊവിനോ മുതലായ യുവതാരങ്ങള്‍ക്ക് സംഘടന ചുമതല നല്‍കണമെന്നും സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകളും വരണമെന്ന ആവശ്യമാണ് സംഘടനയ്ക്കുള്ളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍