'സൂരറൈ പോട്ര്' ഹിന്ദി റീമിക്ക്, പുതിയ വിശേഷങ്ങളുമായി സംഗീതസംവിധായകൻ ജി.വി പ്രകാശ്

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (17:23 IST)
മികച്ച നടനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ 5 പുരസ്കാരങ്ങളാണ് സംവിധായിക സുധ കൊങ്കരയുടെ 'സൂരറൈ പോട്ര്'ന് ലഭിച്ചത്. ഇതേ സിനിമയുടെ ഹിന്ദി റീമേക്ക് തിരക്കിലായിരുന്നു സംവിധായിക. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശാണ്.
 
ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.
 നേരത്തെ ഏപ്രിലിൽ ചിത്രത്തിലെ ആദ്യ ഗാനം പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിനായി പുതിയ ഗാനങ്ങളുമായി വരുന്നതായി സംഗീത സംവിധായകൻ വെളിപ്പെടുത്തി. സംവിധായിക സുധയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ജിവി തന്നെയാണ് പുതിയ വിവരങ്ങൾ പങ്കുവെച്ചത്.
 
സൂര്യയുടെ 2ഡി എന്റർടൈൻമെന്റും അബുണ്ടൻഷ്യ എന്റർടെയ്ൻമെന്റും ചേർന്ന് ചിത്രം നിർമ്മിക്കും. രാധികാ മദൻ നായികയായി എത്തുന്നു.