നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലിപാലാ എന്നിവര്‍ ഉണ്ടായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. താരങ്ങള്‍ ഉള്ള വാഹനം ചിത്രീകരണ വേളയില്‍ വൈദ്യുത പോസ്റ്റില്‍ കൊണ്ട് ഇടിക്കുകയായിരുന്നു.വാഹനത്തിന് വേഗത കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ പരിക്കുകള്‍ ആര്‍ക്കുമില്ല.
'എല്ലാവര്‍ക്കും നമസ്‌കാരം, കഴിഞ്ഞ ദിവസം 'സ്വര്‍ഗത്തിലെ കട്ടുറുമ്പ്' സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാന്‍ സഞ്ചരിച്ച പൊലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള വൈദ്യുതി പോസ്റ്റില്‍ പോയി ഇടിക്കുകയുണ്ടായി. അപകടത്തില്‍ പോസ്റ്റ് ഒടിഞ്ഞു ലൈന്‍ പൊട്ടി ഞാന്‍ ഇരുന്ന സൈഡില്‍ താഴെവീണു. ഞാന്‍ ഫ്രണ്ട് സീറ്റില്‍ ഇടതുവശത്തായിരുന്നു ഇരുന്നത്. ഡ്രൈവിങ് സീറ്റില്‍ ചെമ്പില്‍ അശോകന്‍ ചേട്ടന്‍, ചാലിപാലാ ചേട്ടന്‍ ബാക്ക് സീറ്റില്‍. പോസിറ്റില്‍ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി. ആര്‍ക്കും അങ്ങനെ കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ സംഭവിച്ചില്ല. വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു. ഞാന്‍ പൂര്‍ണ സുരക്ഷിതയാണ്, ഏവരുടെയും പ്രാര്‍ഥനകള്‍ക്കും പിന്തുണകള്‍ക്കും നന്ദി.''-ഗൗരി നന്ദ പറഞ്ഞു.