'ഇനി ഒന്നിച്ചൊരു യാത്ര'; പ്രണയം വെളിപ്പെടുത്തി അമൃതയും ഗോപി സുന്ദറും
വെള്ളി, 27 മെയ് 2022 (09:27 IST)
പ്രണയം വെളിപ്പെടുത്തി സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാര്‍ത്ത ഇരുവരും ഒന്നിച്ച് ആരാധകരെ അറിയിച്ചു.
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നും ഗായിക പറഞ്ഞു.
പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത്.
'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്
അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്
കാലവും കാറ്റും പുതിയ വഴികളിലേക്ക്....' ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ഇരുവരും കുറിച്ചു.
ചിത്രം വൈറലായതോടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി.