Song: നൃത്തചുവടുകളുമായി മഞ്ജു വാര്യര്‍,'ജാക്ക്& ജില്‍'ലെ പുതിയ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 14 മെയ് 2022 (11:44 IST)
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത'ജാക്ക് ആന്‍ഡ് ജില്‍' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ  ഗാനം പുറത്ത്. ലിറിക്കല്‍ വീഡിയോയില്‍ മഞ്ജുവാര്യരെയാണ് കാണാനാകുന്നത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി.സിത്താര കൃഷ്ണകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന 'ജാക്ക് ആന്‍ഡ് ജിലില്‍, സംവിധായകന്‍ സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍